അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ മറ്റന്നാള്‍ വിധിയെഴുതും. നിശബ്ദ പ്രചരണ സമയത്ത് താരപ്രചാരകരോ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

7 സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങള്‍, ഒപ്പം കേന്ദ്രഭരണപ്രദേശമായ ചണ്ഡിഖഡും മറ്റന്നാള്‍ വിധി എഴുതും. പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളില്‍ ഇന്നലെ രാത്രി 10 മണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചിരുന്നു.

വരാണാസിയില്‍ കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മോദി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയാണുണ്ടായത്. അതിന് മുന്‍പ് മധ്യപ്രദേശിലെ കഡ്ഗാവിലാണ് സംസാരിച്ച മോദി തികഞ്ഞ വിജയപ്രതീക്ഷ പങ്കു വച്ചു. ഹിമാചല്‍ പ്രദേശിലെ പ്രചാരണത്തിന് ശേഷം രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി.

Show More

Related Articles

Close
Close