ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി തര്‍ക്കം പരിഹരിച്ചു

11540947_1638282773051994_9139159468322477731_n
വര്‍ഷങ്ങളായി ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നിലനിന്ന അതിര്‍ത്തിത്തര്‍ക്കത്തിന് പരിഹാരം. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിക്കുള്ളില്‍ താമസിച്ചിരുന്ന അവകാശങ്ങളും പൗരത്വവും നിഷേധിക്കപ്പെട്ട അമ്പത്തിരണ്ടായിരത്തോളം പേര്‍ക്ക് ഇതോടെ ഇന്ത്യയുടെയോ ബംഗ്ലാദേശിന്റെയോ പൗരത്വം ലഭിച്ചു.ബംഗ്ലാദേശിനകത്തുള്ള 111 പ്രദേശങ്ങളുടെ അധികാരം ഇന്ത്യയ്ക്കകത്തുള്ള 51 പ്രദേശങ്ങളുടെ അധികാരം ബംഗ്ലാദേശിനും ലഭിച്ചു. ഇതോടെ കഴിഞ്ഞ 70 വര്‍ഷമായി തുടരുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമായി.
ഇന്ത്യക്കു ലഭിച്ച പ്രദേശങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി. ബംഗ്ലാദേശി പ്രദേശങ്ങളില്‍ ബംഗ്ലാദേശിന്റെ ദേശീയപതാകയും ഉയര്‍ത്തി.വര്‍ഷങ്ങളായി കാത്തിരുന്ന് കിട്ടിയ സ്വാതന്ത്ര്യം ബംഗ്ലാദേശില്‍ വലിയ ആഘോഷത്തിന് വഴിവച്ചപ്പോള്‍ ഇന്ത്യയില്‍ മുന്‍രാഷ്ട്രപതി എ പി ജെ അബ്ദജുള്‍കലാമിന്റെ മരണത്തെ തുടര്‍ന്നുള്ള ദുഖാചരണം നടക്കുന്നതിനാല്‍ ആഘോഷം ഒഴിഞ്ഞു നിന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close