എല്ലാവര്‍ക്കും വീട്

കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച ‘2022-ഓടെ എല്ലാവര്‍ക്കും വീട്’ എന്ന പദ്ധതിക്ക് മന്ത്രിസഭ ബുധനാഴ്ച പച്ചക്കൊടി നല്‍കി.
village

തീരുമാനങ്ങള്‍: 1. ചേരിനിര്‍മാര്‍ജനപരിപാടി പ്രകാരം വീടൊന്നിന് ഒരുലക്ഷം രൂപയുടെ സഹായം. സ്വകാര്യസംരംഭകരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. 2. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വീടൊന്നിന് 1.5 ലക്ഷം രൂപയുടെ സഹായം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. 3. വ്യക്തികള്‍ സ്വന്തംനിലയ്ക്ക് നിര്‍മിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുന്ന വീടുകള്‍ക്ക് 1.5 ലക്ഷം രൂപയുടെ സഹായം.

4041 പട്ടണങ്ങളിലും പദ്ധതി നടപ്പാക്കും. തുടക്കത്തില്‍ 500 ‘ക്ലാസ് ഒന്ന്’ നഗരങ്ങളില്‍ ഊന്നല്‍നല്‍കും. 2015മുതല്‍ ’17വരെ 100 നഗരങ്ങളിലും 2017 മുതല്‍ ’19വരെ 200 നഗരങ്ങളിലും തുടന്ന് ബാക്കി നഗരങ്ങളിലും നടപ്പാക്കും. നഗരങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് കേന്ദ്രമന്ത്രാലയം ഭേദഗതി വരുത്തും.

ആധുനിക വീടുനിര്‍മാണം, പുതിയ സാങ്കേതികവിദ്യകള്‍, പരിസ്ഥിതിസൗഹൃദനിര്‍മാണരീതി, സംസ്ഥാനങ്ങളിലെ മികച്ച നിര്‍മാണരീതികള്‍ പരസ്പരം കൈമാറല്‍ എന്നിവയ്ക്കുവേണ്ടി പദ്ധതിയുടെകീഴില്‍ സാങ്കേതികമിഷനും പ്രവര്‍ത്തിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close