മൈലേജുമായി ഹോണ്ട ജാസ് ഉടനെത്തും

honda-jazz-front_3041331b
രണ്ടാം വരവിന് തയ്യാറെടുക്കുകയാണ് ഹോണ്ട ജാസ്. പുതിയ രൂപത്തിലും ഭാവത്തിലും കരുത്തിലും പുതുതലമുറ ജാസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. മൈലേജ് തന്നെയാണ് പുതിയ ജാസിന്റെ ഏറ്റവും വലിയ പ്രത്യേകത. ലീറ്ററിന് 27.3 കിലോമീറ്റര്‍ മൈലേജാണ് ഹോണ്ട ജാസിന് വാഗ്ദാനം ചെയ്യുന്നത്. ഹോണ്ടയുടെ തന്നെ ഇന്ധനക്ഷമത കൂടിയ മികച്ച രണ്ടാമത്തെ കാറാവും ജാസ്. 1.5 ലീറ്റര്‍ ഐ-ഡിടെക് ഡീസല്‍ വേരിയന്റിലും 1.2 ലീറ്റര്‍ ഐ-വിടെക് പെട്രോള്‍ വേരിയന്റിലും ജോസ് ലഭ്യമാകും. 1.5 ലീറ്റര്‍ ഐ-ഡിടെക് എഞ്ചിന്‍ 99 കുതിരശക്തിയില്‍ 200 എന്‍എം ടോര്‍ക് നല്‍കും. 1.2 ലീറ്റര്‍ ഐ-വിടെക് 88 കുതിരശക്തിയില്‍ 110 എന്‍എം ടോര്‍ക് നല്‍കും. സിറ്റി, അമേസ്, മൊബിലിയോ എന്നീ ഡീസല്‍ വാഹനങ്ങളുടെ അതേകരുത്ത് തന്നെയാണ് ജാസിന്റെ ഡീസല്‍ എഞ്ചിനും ഉള്ളത്.ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റം ആണുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close