പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞു, ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല; ഫ്‌ളവേഴ്‌സ് ചാനലിനെതിരെ വിമര്‍ശനവുമായി ഹണി റോസ്

ഫ്‌ളവേഴ്‌സ്ചാനലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമാ നടി ഹണി റോസ്. കലാഭവന്‍ മണിയുടെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫഌവഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോയിരുന്നെന്നും എന്നാല്‍ സിനിമയെ കുറിച്ച് പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞെന്നും ഹണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്‌ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു, ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്. ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല’ ഹണി റോസ് പറഞ്ഞു.

ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close