കുറഞ്ഞ വിലയില്‍ മോഡലിറക്കി കളം പിടിക്കാന്‍ ഹോണറും; മികച്ച ഫീച്ചറുകളോടെ 7 എസ് ഇന്ത്യയില്‍

കൂടുതല്‍ ഫീച്ചറുകള്‍ കുത്തി നിറച്ച് കുറഞ്ഞ വിലയ്ക്ക് മോഡലുകളെ വിപണിയില്‍ എത്തിച്ച് വിപണി പിടിച്ചടക്കുന്ന തന്ത്രം ഷവോമിയ്ക്ക് പിന്നാലെ മറ്റ് കമ്പനികളും പയറ്റുന്നു. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ രണ്ടാമന്മാരായ ഹാവായ്‌യുടെ
സഹബ്രാന്‍ഡ് ഓണര്‍ അവരുടെ പുതിയ മോഡല്‍ ഓണര്‍ 7 എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് മികച്ചയൊരു സ്മാര്‍ട്ട്‌ഫോണ്‍ അതാകും ഓണര്‍ 7 എസ്.

ചൈനയില്‍ അവതരിച്ച ഹോണര്‍ പ്ലേ 7 ന് സമാനമായ ഫീച്ചറുകളിലാണ് 7 എസിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് മോഡലിന്. ഡ്യുവല്‍ സിം പിന്തുണയുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഔട്ട്-ഓഫ്-ബോക്സിലാണ്. ക്വാഡ്കോര്‍ മീഡിയാടെക് MT6739 SoC യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 3020എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.

ഓണര്‍ 7എസിന്റെ (2ജിബി റാം, 16ജിബി സ്റ്റോറേജ്) ഇന്ത്യയിലെ തുടക്ക വില 6999 രൂപയാണ്. ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളിലാണ് ഹോണര്‍ 7 എസ് ലഭ്യമാവുക. സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് 12 ന് ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഓണര്‍ 7എസിന്റെ ആദ്യ വില്‍പന.

Show More

Related Articles

Close
Close