ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന് ഉത്തരകൊറിയ

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടു. ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. മേഖലയില്‍ 6.3 തീവ്രതയുള്ള പ്രകടമ്പനമുണ്ടായതായി ജപ്പാനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ അടക്കുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണകൊറിയയും ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പുകള്‍ അറിയിച്ചതിന് പിന്നാലെയാണ് ഉത്തരെകാറിയയുടെ നടപടി. ഇത് ആദ്യമായാണ് നോര്‍ത്ത് കൊറിയ ഹൈട്രജന്‍ ബോംബ് പ്രയോഗിച്ചതായി അവകാശപ്പെടുന്നത്. നേരത്തേ ആണവ പരീക്ഷണം നടത്തിയ പ്യോങ്‌യാങില്‍ തന്നെയാണ് ഇത്തവണയും ഉത്തരകൊറിയ ഹൈട്രജന്‍ ബോംബ് പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകടമ്പനം ഉണ്ടായതായാണ് വിവരം.  പ്യോങ്‌യാങിന് സമീപമുള്ള കില്‍ജുവാണ് ഭൂകമ്പത്തിന്റെ പ്രകടമ്പന കേന്ദ്രം. ആണവ പരീക്ഷണത്തിനിടെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പ്രകമ്പനമാണ് ഉണ്ടായിരിക്കുന്നതെന്ന് അമേരിക്കന്‍ ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഉത്തരകൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്. അത്യുഗ്ര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തരകൊറിയ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതിയതായി വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാന്‍ കഴിയുന്നതാണ് പുതിയതായി വികസിപ്പിച്ചെടുത്ത ഹൈഡ്രജന്‍ ബോംബ്.

ഹൈട്രജന്‍ ബോംബിന് സമീപം പ്രസിഡന്റ് കിം ജോങ് ഉന്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്.

Show More

Related Articles

Close
Close