ജര്‍മന്‍ പറയുന്നു : ഞാന്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നു

കേരളാ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ആന്റോണിയോ ജര്‍മന്‍. ബ്ലാസ്‌റ്റേഴ്സിന് വേണ്ടി കഴിഞ്ഞ രണ്ട് സീസണുകളില്‍ ബൂട്ടണിഞ്ഞ താരമാണ് ജര്‍മന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജര്‍മന്‍ ഇങ്ങനെ വെളിപ്പെടുത്തല്‍ നടത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ടീം മാനേജ്‌മെന്റ് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നും ട്വിറ്ററില്‍ കുറിച്ചു. ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് സീസണുകളില്‍ നിന്നായി ജെര്‍മ്മന്‍ 20 കളികള്‍ കളിച്ചു. ആറു ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച താരത്തിന് പക്ഷെ, തന്റെ ഫോം തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിലവില്‍ ഇംഗ്ലണ്ടിലെ ഹെമല്‍ ഹെംപ്സറ്റഡ് ടൗണിന് വേണ്ടി കളിക്കുന്ന ജെര്‍മ്മന്‍ മൂന്നു കളികളില്‍ നിന്ന് ഒരു ഗോളും നേടിയിട്ടുണ്ട്.

നേരത്തെ ജര്‍മന്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ തവണ ഫൈനലില്‍ എത്തിയതില്‍ ജര്‍മന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കളിക്കളത്തില്‍ ജര്‍മന്‍ നൃത്തച്ചുവടുകളുമായി നിറഞ്ഞു നിന്ന് ആരാധക ഹൃദയം കീഴടക്കുകയായിരുന്നു. ഐ എസ് എല്ലില്‍ മോശം പ്രകടനം തുടരുന്ന ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ജര്‍മന്‍ എത്തണം എന്ന് ആരാധകര്‍ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ്

Show More

Related Articles

Close
Close