കോപ്പിറൈറ്റ് നിയമം ലംഘിച്ചു ഐസിയു പേജ് ബ്ളോക്ക് ചെയ്തു

icu-logo.jpg.image.576.432

ഐസിയു പേജ് ഫേസ്ബുക്ക് ബ്ളോക്ക് ചെയ്തു. മലയാളത്തിന്റെ ചളുവടി പേജ് എന്ന് അറിയപ്പെടുന്ന ഇന്റര്‍നാഷ്ണല്‍ ചളു യൂണിയന്റെ (ഐസിയു) ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായത്. കാനഡാക്കാരനായ കാര്‍ട്ടൂണിസ്റ്റായ ബ്രാഡ് ഗൂസിന്റെ കോപ്പിറൈറ്റുള്ള കലാസൃഷ്ടി അനുവാദമില്ലാതെ ഉപയോഗിച്ചതിന് പേജിനെതിരെ കലാകാരന്‍ പരാതി നല്‍കിയിരുന്നു. ഇതേതുടർന്നാണ് ഫെയ്‌സ്ബുക്കിന്റെ നടപടി.

ഒരു ലക്ഷത്തിലേറെ ലൈക്കുകളുള്ള പേജാണ് അപ്രത്യക്ഷമായിരിക്കുന്നത്. ഈ പേജ് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഐസിയു‍. എന്നാല്‍, ഫെയ്‌സ്ബുക്ക് മാർഗനിർദ്ദേശങ്ങൾ പുതുക്കിയ സാഹചര്യത്തിൽ ഇത് എത്രത്തോളം സാധ്യമാണെന്ന കാര്യത്തില്‍ സംശയമുണ്ട്. പുതിയ പേജിനെ കുറിച്ച് ഐസിയു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിശദീകരണം ഇങ്ങനെയാണ്.പഴയ പേജ് അപ്രത്യക്ഷമായതിന് പിന്നാലെ പുതിയ പേജുമായി ഐസിയു ഗ്രൂപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അതേ പേരില്‍ തന്നെയാണ് പുതിയ പേജും ഉണ്ടാക്കിയിരിക്കുന്നത്.

”ഇത് ഐസിയുവിന്‍റെ തന്നെ ഒഫീഷ്യല്‍ പേജാണ്‌ . ഒറിജിനല്‍ പേജ് ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ലഭ്യമല്ല . ചിലര്‍ പ്രചരിപ്പിക്കുന്ന പോലെ ഇതൊരു കണ്ടന്‍റ് പ്രശനമല്ല . ഒരു സാങ്കേതിക തകരാര്‍ മാത്രം . ആ പേജ് തിരിച്ചു കൊണ്ടുവരുവാന്‍ ശ്രമിക്കുന്നുണ്ട് . അത് വരുന്ന വരെയും ഐസിയുവിന്‍റെ മുഖമായി ഈ പേജ് പ്രവര്‍ത്തിക്കും”

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close