ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി. തോമസ്

ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ട്രയല്‍ റണ്ണിന്റെ സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ഒരു മണിക്കൂറില്‍ 0.02 അടി വെളളം മാത്രമാണ് ഉയരുന്നത്. 17 മണിക്കൂറിനുള്ളില്‍ ഉയര്‍ന്നത് 0.44 അടി വെള്ളം മാത്രമാണെന്നും ഡാം തുറക്കുന്നുണ്ടെങ്കില്‍ തന്നെ പകല്‍ സമയം എല്ലാവര്‍ക്കും അറിയിപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജലനിരപ്പ് 2395 അടിയിലായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നു് മണി വരെയുള്ള കണക്കനുസരിച്ച് ജലനിരപ്പ് 2395.50 അടിയായിട്ടുണ്ട്. ഇത് 2397 അടി ഉയരത്തിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

Show More

Related Articles

Close
Close