ഇടുക്കി അണക്കെട്ടില്‍ വെള്ളം തുറന്നുവിടുന്നത് ഇരട്ടിയാക്കും

ഇടുക്കി അണക്കെട്ടില്‍ വെള്ളം തുറന്നുവിടുന്നത് നാളെ ഇരട്ടിയാക്കും. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് നടപടി. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.

നിലവില്‍ ഇടുക്കി ചെറുതോണി അണക്കെട്ടില്‍നിന്ന് സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇത് 100000 മാക്കി ഉയര്‍ത്താനാണ് തീരുമാനം.

രാവിലെ 7 മണി മുതലാണ് വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കൂട്ടുക. അതേസമയം ഷട്ടര്‍ തുറന്ന് എട്ട് മണിക്കൂറായിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് ഉയരുകയാണ്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ ജലനിരപ്പ് 2400 അടി ഉയര്‍ന്നിട്ടുണ്ട്.

Show More

Related Articles

Close
Close