ഐ.ജിയുടെ മകന് ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവിംഗ് പരിശീലനം

opooരാമവര്‍മപുരം പോലീസ് അക്കാദമി ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവിംഗ് പരിശീലനം നടത്തിയത് വിവാദമാകുന്നു. അക്കാദമി ക്യാംപസിനകത്താണ് ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ ഔദ്യോഗിക വാഹനം ഓടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള മൂന്നു ദൃശ്യങ്ങളാണുള്ളത്. ഇത് സംബന്ധിച്ച് പോലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് തെളിവു സഹിതം പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. മകന്‍ ഓടിക്കുന്ന കാറില്‍ ഐ.ജി ഒപ്പമില്ലെങ്കിലും പോലീസ് ഡ്രൈവര്‍ അടുത്ത സീറ്റില്‍ ഇരിക്കുന്നുണ്ട്. മൂന്നു വീഡിയോകളിലും വ്യത്യസ്ത വാഹനങ്ങളാണ് ഓടിക്കുന്നത്. ഒരു വീഡിയോവില്‍ തൃശൂര്‍ റേഞ്ച് ഐ.ജിയുടെ ഔദ്യോഗിക വാഹനമാണ് ഓടിക്കുന്നതെങ്കില്‍ മറ്റൊന്നില്‍ പോലീസ് അക്കാദമിയിലെയും ഐ.ജിയുടെയും ഔദ്യോഗിക വാഹനങ്ങളാണ് ഓടിക്കുന്നത്. നേരത്തെ തൃശൂര്‍ റേഞ്ച് ഐ.ജിയുടെ ചുമതലയും സുരേഷ്‌രാജ് പുരോഹിത് വഹിച്ചിരുന്നു. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ഐ.ജിയുടെ നെയിം ബോര്‍ഡും കൊടിയുമുള്ള വാഹനമാണ് മകന്‍ ഓടിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close