സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം; പ്രധാനമന്ത്രി പതാകയുയർത്തി

22782944
രാജ്യം 69 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു ഇന്ന് .പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഏഴുമണിക്ക് ചെങ്കോട്ടയില്‍ പതാക പതാകയുയർത്തി. രാവിലെ മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, രവിശങ്കർ പ്രസാദ്, രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ പങ്കെടുക്കാനെത്തിയിരുന്നു. ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാൽ കർശന സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന സന്ദേശം നൽകുന്ന ചെങ്കോട്ടയെയും പരിസരപ്രദേശങ്ങളിൽ വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മവിമര്‍ശനത്തിന് തയ്യാറാകണമെന്നും മതേതര മൂല്യങ്ങള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും രാഷ്ട്രപതി പറഞ്ഞു.
11755716_843987889010201_5434906201090134069_n

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close