ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് പരാജയപ്പെട്ട രാജ്യത്തുനിന്ന് പാഠം പഠിക്കേണ്ട

പാകിസ്താനെ വിമര്‍ശിച്ച് വീണ്ടും ഇന്ത്യ. ഐക്യരാഷ്ട്രസഭയിലാണ് പാകിസ്താന്‍ പരാജയപ്പെട്ട രാജ്യമാണെന്ന് ഇന്ത്യ ഒരിക്കല്‍കൂടി വിശേഷിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കശ്മീര്‍ വിഷയം പാകിസ്താന്‍ യുഎന്നില്‍ ഉന്നയിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യ പാകിസ്താനെ വിമര്‍ശിച്ചത്.  ‘പാകിസ്താനില്‍ ഭീകരര്‍ ധാരാളമുണ്ട്. ശിക്ഷാഭീതിയില്ലാതെ തെരുവുകളിലൂടെ അവര്‍ നടക്കുകയാണ്. അങ്ങനെയുള്ള പാകിസ്താനാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ക്ലാസെടുക്കുന്നത്’  ജനീവയിലെ യുഎന്‍ മിഷന്റെ ഇന്ത്യയുടെ സെക്കന്‍ഡ് സെക്രട്ടറി മിനി ദേവി കുമം അറിയിച്ചു.

2008ലെ മുംബൈ, 2016ലെ പഠാന്‍കോട്ട്, ഉറി ഭീകരാക്രമണക്കേസ് പ്രതികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനുള്ള വിശ്വാസയോഗ്യമായ നടപടികള്‍ക്കാണ് ഇന്ത്യ കാത്തിരിക്കുന്നതെന്നും പാകിസ്താന്റെ ജനീവയിലുള്ള യുഎന്‍ ഡപ്യൂട്ടി സ്ഥിര പ്രതിനിധി താഹിര്‍ ആന്ദ്രാബിയുടെ ആരോപണങ്ങള്‍ മറുപടിയായി കുമം അറിയിച്ചു.

Show More

Related Articles

Close
Close