ലോകകപ്പ് യോഗ്യത:ഇന്ത്യ തിരുവനന്തപുരത്ത് കളിയ്ക്കും

Asian Football Confederation's Shin Man Gil draws Afghanistan for Group E in the 2018 FIFA World Cup Asian qualifiers during the preliminary joint qualification round 2 draw in Kuala Lumpur
തിരുവനന്തപുരം: 2018 ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യത മത്സരങ്ങള്‍ക്ക് തിരുവനന്തപുരം
 വേദിയാകും. ഇന്ത്യയുടെ രണ്ട് മത്സരങ്ങളാണ് തിരുവനന്തപുരത്തെ  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക.
ഇറാനും ഒമാനുമായാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.ജൂണ്‍ 11 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ 2016 മാര്‍ച്ച് 29 ന് അവസാനിക്കും.40 ടീമുകളാണ് ഏഷ്യയില്‍ നിന്ന് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിക്കുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുക.രണ്ടാംഘട്ട യോഗ്യതാ റൗണ്ടില്‍ നിന്ന് എട്ട് ഗ്രൂപ്പ് ചാമ്പ്യന്‍മാരും മികച്ച നാല് റണ്ണേഴ്‌സ് അപ്പും ഉള്‍പ്പെടെ 12 ടീമുകളാകും അവസാന ഘട്ട യോഗ്യതാ റൗണ്ടില്‍ ഇടംപിടിക്കുക. ഇതില്‍ നിന്ന് നാല് ടീമുകള്‍ നേരിട്ടും ഒരു ടീം പ്ലെഓഫ് കളിച്ചും 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ എത്തും
ഗ്രൂപ്പ് എ: സൗദി അറേബ്യ, യുഎഇ, പലസ്തീന്‍,മലേഷ്യ, ഈസ്റ്റ് ടൈമര്‍
ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ജോര്‍ദാന്‍, താജിക്കിസ്താന്‍, കിര്‍ഗിസ്താന്‍, ബംഗ്ലാദേശ്
ഗ്രൂപ്പ് സി: ചൈന, ഖത്തര്‍, മാലിദ്വീപ്, ഭൂട്ടാന്‍, ഹോങ് കോങ്
ഗ്രൂപ്പ് ഡി:  ഇന്ത്യ,ഇറാന്‍,ഒമാന്‍, തുര്‍ക്ക്‌മെനിസ്താന്‍, ഗുവാം
ഗ്രൂപ്പ് ഇ: ജപ്പാന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, സിംഗപ്പൂര്‍, കമ്പോഡിയ
ഗ്രൂപ്പ് എഫ്: ഇറാഖ്, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഇന്തൊനേഷ്യ, ചൈനീസ് തായ്‌പേയ്
ഗ്രൂപ്പ ജി: കൊറിയ റിപ്പബ്ലിക്, കുവൈറ്റ്, ലെബനന്‍, മ്യാന്‍മര്‍, ലാവോസ്
ഗ്രൂപ്പ് എച്ച്: ഉസ്‌ബെക്കിസ്താന്‍, ബഹ്‌റെയ്ന്‍, ഫിലിപ്പീന്‍സ്, നോര്‍ത്ത് കൊറിയ, യെമന്‍
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close