സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

ms-dhoni-zimbabweസിംബാബ്വേക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി . ഹരാരെയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്‍റിന് ജയിച്ചു.126 റൺസ് വിജലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 26 ഓവറിൽ രണ്ട് വിക്കറ്‍റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.

ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റുകൾ നേടി. സ്രാനും കുൽക്കർണിയും ഈരണ്ടു വിക്കറ്റുകൾ നേടി ചാഹലിനു പിന്തുണ നൽകി . സിംബാബ്വേക്ക് വേണ്ടി സിബാൻഡ 53 റൺസെടുത്തു , ചിഭാഭയും സിക്കന്ദർ റാസയും മാത്രമാണ് സിംബാബ്വേ നിരയിൽ രണ്ടക്കം കടന്നവർ.

33 റൺസെടുത്ത ലോകേഷ് രാഹുലും 39 റൺസെടുത്ത കരുൺ നായരുമാണ് പുറത്തായ ഇന്ത്യൻ ബാറ്‍റ്സ്മാൻമാർ. അംബാട്ടി റായുഡു പുറത്താവാതെ 41 റൺസും മനീഷ് പാണ്ഡെ നാല് റൺസുമെടുത്തു. ആദ്യം ബാറ്‍റ് ചെയ്ത സിംബാബ്‍വെ 126 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഒന്നാം ഏകദിനത്തിൽ ഇന്ത്യ സിംബാബ്വേയെ ഒൻപത് വിക്കറ്റിനു തോൽപ്പിച്ചിരുന്നു.

Show More

Related Articles

Close
Close