മോദി ബ്രിക്‌സ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ചു:പാക്കിസ്ഥാൻ

കശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ മറച്ചുവെക്കാൻ ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചുവെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്.

ബ്രിക്സ് സമ്മേളത്തിൽ പാക്കിസ്ഥാനെതിരെ കനത്ത ആരോപണങ്ങളാണ് പ്രധാനമന്ത്രി മോദി ഉയർത്തിയത്.

ഭാരതം നേരിടുന്ന ഏറ്റവും ഗുരുതരമായിട്ടുള്ള ഭീഷണി ഭീകരവാദമാണ്. നിർഭാഗ്യവശാൽ ഭീകരവാദത്തിന്‍റെ കേന്ദ്ര സ്ഥാനം അയൽ രാജ്യത്തിന്റേതാണ്. ലോകത്തെ എല്ലാ ഭീകര സംഘടനകളും ഈ രാജ്യവുമായി ബന്ധപ്പെട്ട് നിൽക്കുന്നു.

വൻതോതിൽ വ്യാപിക്കുന്ന ഭീകരവാദം ഏഷ്യക്കും യൂറോപ്പിനും വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഒരുമിച്ചു നിലകൊള്ളുന്നു, എന്ന് ഉറപ്പാക്കണമെന്നും ചൈനയോട് പ്രധാനമന്ത്രി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.

ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കൊപ്പം ഭീകരവാദത്തെ നേരിടാൻ പാക്കിസ്ഥാൻ എല്ലായ്പ്പോഴും തയ്യാറാണ്. ഭീകരർക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് പാക്കിസ്ഥാൻ പണ്ടേ പ്രഖ്യാപിച്ചതാണ്. ഭീകരവാദത്തെ പാക്കിസ്ഥാൻ തീർത്തും തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും സർതാജ് പറഞ്ഞു.

ഭാരതത്തിന്റെ സഹായത്തോടെ പാക്കിസ്ഥാനില്‍ നടക്കുന്ന ഭീകരവാദത്തെ രാജ്യം നേരിടും. കശ്മീരിലെ മനുഷ്യവകാശലംഘനങ്ങൾ അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തെ അയക്കണമെന്നും സര്‍താജ് അസീസ് ആവശ്യപ്പെട്ടു.

 

 

Show More

Related Articles

Close
Close