ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ആശ്വാസജയം

ഇന്ത്യയുടെ പോരാട്ട വീര്യത്തെ തകര്‍ക്കാന്‍ പറ്റില്ലെന്ന് ദക്ഷിണാഫ്രിക്ക ഒരിക്കല്‍ കൂടി അറിഞ്ഞു. വാന്‍ഡേഴ്സ് സ്റ്റേഡിയത്തില്‍ ഇതുവരെയായും ഇന്ത്യയെ പരാജയപ്പെടുത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ഒരു വിജയവും മൂന്ന് സമനിലയുമാണ് വാന്‍ഡേഴ്സ് സ്റ്റേഡിയം ഇതുവരെ ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

മൂന്നാം ടെസ്റ്റില്‍ 63 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 187 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 194 റണ്‍സിന് ഓള്‍ ഔട്ടായി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 247 റണ്‍സ് എടുക്കകയും 240 റണ്‍സിന്റെ ലീഡ് നേടുകയും ചെയ്തു. ആദ്യ വിക്കറ്റിന് ശേഷം ആംലയും എല്‍ഗാറും ഇന്ത്യയ്ക്ക് വിജയം നിഷേധിക്കുമെന്ന് തോന്നിച്ചെങ്കിലും 177 ന് ദക്ഷിണാഫ്രിക്കയുടെ എല്ലാവരെയും പുറത്താക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ രണ്ട് ടെസ്റ്റ് കളികളിലും പരാജയപ്പെട്ട ടീം ഇന്ത്യ മൂന്നാം ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഒരുവേള ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് ഭീഷണിയുയര്‍ത്തി എല്‍ഗാറും ആലയും ഒത്തു ചേര്‍ന്നെങ്കിലും ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ പാണ്ഡ്യ ആംലയെ പിടിച്ച് പുറത്താക്കിയതായിരുന്നു ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് ചിറക് വിരിച്ചത്. 124 റണ്‍സായിരുന്നു ഈ സമയം ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍.

പിന്നീടങ്ങോട്ട് വരുന്നവര്‍ വേഗം തന്നെ കൂടാരം കേറുന്ന കാഴ്ച്ചയാണ് കണാന്‍ കഴിഞ്ഞത്. ഡികോക്ക് അടക്കം നാലു പേര്‍ സംപൂജ്യരായി കൂടാരം കേറി. എഡ്ഗാറിന്റെ അപരാജിതമായ (240 പന്തില്‍ 86 റണ്‍സ്) ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് കരുത്തു പകര്‍ന്നത്. എല്‍ഗാറിന് കൂട്ടായി ആംല (140 പന്തില്‍ 52 ) മാത്രമേ ദക്ഷിണാഫ്രക്കന്‍ ഇന്നിംഗ്സിന് കാര്യമായ സംഭാവന നല്‍കിയൊള്ളൂ. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സമിയാണ് ഇന്ത്യന്‍ വിജയം എളുപ്പത്തിലാക്കിയത്. 12.3 ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്താണ് സമി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഭുവനേശ്വര്‍ കുമാര്‍ ഒന്നും ബുംറയും ഇഷാന്ത് ശര്‍മ്മയും രണ്ട് വീതം വീക്കറ്റുകളും വീഴ്ത്തി. വാഡേഴ്സ് സ്റ്റേഡിയത്തിലെ പിച്ച് കളിയുടെ മൂന്നാം ദിവസം മുതല്‍ അപകടകരമായ ബൗണ്‍സ് ഉയര്‍ത്തിയിരുന്നു. ഇത് കളി ഇടയ്ക്ക് വച്ച് ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകളെ സൃഷ്ടിച്ചു. എന്നാല്‍ ഇന്ത്യന്‍ ഉപനായകന്‍ രഹാനെ പിച്ചിന് കുഴപ്പമില്ലെന്ന അഭിപ്രായവുമായി രംത്തെത്തിയിരുന്നു.

Show More

Related Articles

Close
Close