തകര്‍ന്ന് തരിപ്പണമായി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞടുത്ത ഇന്ത്യ 187 റണ്സിന് പുറത്ത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യയുടെ പേര് കേട്ട ബാറ്റിംഗ് നിര ചീട്ടു കൊട്ടാരം പോലെ  തകരുകയായിരുന്നു.

റണ്ണൊന്നുമെടുക്കാതെ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ നിരയില്‍ ആദ്യം വീണത്. തൊട്ടുപിറകെ എട്ട് റണ്‍സെടുത്ത് മുരളി വിജയും പുറത്തായതോടെ ഇന്ത്യുടെ തകര്‍ച്ച തുടങ്ങി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന പൂജാരയും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ പതുക്കെ കര കയറ്റുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറിയെടുത്തതിന്റെ പിന്നാലെ കോഹ്‌ലി എങ്കിടിയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞു. പൂജാരയും  50ന്  മടങ്ങി.

രോഹിത്തിന് പകരം എത്തിയ രഹാനെയും നിരാശപ്പെടുത്തി . വെറും 9 റണ്‍സ്മാത്രം കൂട്ടിച്ചേര്‍ത്ത് താരം കൂടാരം കയറുകയായിരുന്നു. 2 റണ്‍സെടുത്ത് പാര്‍ത്ഥിവ് പട്ടേലും റണ്‍സൊന്നുമെടുക്കാതെ ഹാര്‍ദ്ദിക്കും പിന്നാലെ മടങ്ങുകയായിരുന്നു. വാലറ്റക്കാരനായ ഭുവനേശ്വര്‍ കുമാറിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്‌കോറ് 150 കടത്തിയത്. ഭുവി 30 റണ്സാണ് എടുത്തത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മോണി മോര്‍ക്കല്‍, ഫിലാന്‍ഡര്‍, അന്‍ഡിലെ ഫെലിക്വാവായോ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലുങ്കിസാനി എങ്കിഡി ഒരു വിക്കറ്റും വീഴ്ത്തി.

Show More

Related Articles

Close
Close