ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിലും വിജയം നേടി ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. തുടരെ രണ്ടാം പരമ്പരയിലാണ് ശ്രീലങ്ക സ്വന്തം തട്ടകത്തില്‍ ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങുന്നത്. നാലു മാറ്റങ്ങളോടെയാണ് ഇന്ത്യ അഞ്ചാം ഏകദിനത്തിനിറങ്ങിയത്. ശിഖര്‍ ധവാന് പകരം അജിന്‍ക്യ രാഹനെ ഓപ്പണറായപ്പോള്‍ മധ്യനിരയില്‍ ലോകേഷ് രാഹുലിന് പകരം കേദാര്‍ ജാദവ് ഇടംനേടി. അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കുപകരം യുസ്വേന്ദ്ര ചാഹലും ഭുവനേശ്വറും എത്തി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. ഇന്നത്തെ തോല്‍വിയോടെ 2019-ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ നേരിട്ട് യോഗ്യത നേടാനുള്ള അവസരവും ശ്രീലങ്കക്ക് നഷ്ടമായി.

Show More

Related Articles

Close
Close