ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം; ഇംഗ്ലണ്ടിനെ തകര്‍ത്തുവാരിയത് മൂന്ന് വിക്കറ്റിന്

ഇംഗ്ലണ്ടുമായി നടന്ന ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. മൂന്ന് വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും കേദാര്‍ യാദവിന്റെയും സെഞ്ചുറികളുടേയും പിന്‍ബലത്തിലാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 122 റണ്‍സെടുത്തു. കേദാര്‍ യാദവിന്റെ 120 റണ്‍സുമെടുത്തു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 350 റണ്‍സെന്ന ഉയര്‍ന്ന ലക്ഷ്യത്തെ പിന്‍തുടരുന്നതില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും കരുത്തേകി. ഇംഗ്ലണ്ടുമായി നടക്കുന്ന ആദ്യ ഏകദിനത്തില്‍ തന്നെ സെഞ്ച്വറി നേടി വിരാട് കോഹ്ലി നായകന്റെ മികവ് പുറത്തെടുത്തു.

VIRAT 1

93 പന്തിലാണ് കോഹ്ലിയുടെ സെഞ്ച്വറി. ക്രിസ് വോക്‌സിന്റെ പന്ത് സിക്‌സകര്‍ അടിച്ച് പറത്തിയാണ് കോഹ്ലി സെഞ്ച്വറി ആഘോഷിച്ചത്. ഏകദിനത്തിലെ 27ാം സെഞ്ച്വറിയാണ് കോഹ്ലിയുടേത്. കോഹ്ലി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും നായനായതിന് ശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 351 റണ്‍സാണ് വേണ്ടത്. അര്‍ധ സെഞ്ച്വറി നേടിയ ജോയും റൂട്ടും സ്‌റ്റോക്‌സും ആണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കോഹ്ലിയുടെ തീരുമാനം പിഴക്കുന്ന വിധത്തിലാണ് ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ബാറ്റ് ചെയ്തത്. ടീം സ്‌കോര്‍ 39 റണ്‍സിലെത്തി നില്‍ക്കെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഓവര്‍ നിരക്കനുസരിച്ച് റണ്‍സ് ഉയര്‍ത്താന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ മിടുക്ക് കാണിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോയ് 73ഉം റൂട്ട് 78ഉം സ്‌റ്റോക്‌സ് 62ഉം റണ്‍സെടുത്തു. ആര്‍. അശ്വിനും ഉമേഷ് യാദവും ഭൂംറയുമെല്ലാം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ ‘അടി’ നന്നായി വാങ്ങി.

VIRAT 2

രണ്ടാം വിക്കറ്റില്‍ ജോയ്-റൂട്ട് സഖ്യം 69 റണ്‍സും നാലാം വിക്കറ്റില്‍ ബട്‌ലര്‍-റൂട്ട് സഖ്യം 63 റണ്‍സും ആറാം വിക്കറ്റില്‍ സ്റ്റോക്ക്‌സ്അലി സഖ്യം 73 റണ്‍സും ഇംഗ്ലണ്ടിനായി നേടി. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും ഭൂംറയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജൂണില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനു മുന്നോടിയായി ഇന്ത്യയുടെ ഏക ഏകദിന പരമ്പരയാണിത്. അതാവട്ടെ, തലമുറകൈമാറ്റത്തിന്റെ പിരിമുറുക്കത്തിനിടയിലും. ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച എം.എസ്. ധോണി നായകസ്ഥാനം വിരാട് കോഹ്ലിയെ ഏല്‍പിച്ച്, ആദ്യമായി കളിക്കാരില്‍ ഒരാളായി കളത്തിലിറങ്ങുകയാണ്. ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോഹ്ലിമികവ് നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലും തുടരുമോയെന്നറിയാനുള്ള കാത്തിരിപ്പാണ് ആരാധകര്‍ക്ക്.

 

Show More

Related Articles

Close
Close