ഇന്ത്യ ശക്തമായ നിലയില്‍

ഇന്ത്യ ശക്തമായ നിലയില്‍..
ശിഖര്‍ ധവാന്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ കരുത്തില്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് പരമ്പരയുടെ ആദ്യദിനം ഇന്ത്യ വിക്കറ്റുനഷ്ടമില്ലാതെ 239 റണ്‍സ് വാരി. മഴമൂലം 34 ഓവര്‍ കളി നഷ്ടമായെങ്കിലും ഓപ്പണര്‍മാരായ ധവാന്റെയും മുരളി വിജയി(89*)ന്റെയും മികച്ച ഇന്നിങ്‌സുകള്‍ ഇന്ത്യക്ക് ഭദ്രമായ തുടക്കം സമ്മാനിച്ചു. 23.3 ഓവറില്‍ വിക്കറ്റുപോകാതെ 107 റണ്‍സെടുത്തുനില്‌ക്കെയാണ് മഴ എത്തിയത്. ചായയ്ക്കുശേഷം ധവാന്‍ സെഞ്ച്വറിയും വിജയ് അര്‍ധശതകവും പൂര്‍ത്തിയാക്കി. കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് ധവാന്റേത്. 158 പന്തുകള്‍ നേരിട്ട ധവാന്‍ 21 ബൗണ്ടറികളോടെയാണ് 150 റണ്‍സെടുത്തത്. 178 പന്തുകള്‍ നേരിട്ട വിജയ് എട്ടു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു.

Indian cricketer Shikhar Dhawan plays a shot during the first day of the first cricket Test match between Bangladesh and India at Khan Shaheb Osman Ali Stadium in Narayanganj on June 10, 2015. AFP PHOTO/Munir uz ZAMAN
Indian cricketer Shikhar Dhawan plays a shot during the first day of the first cricket Test match between Bangladesh and India at Khan Shaheb Osman Ali Stadium in Narayanganj on June 10, 2015. AFP PHOTO/Munir uz ZAMAN

ബൗളിങ് തന്ത്രങ്ങളിലെ പിഴവും ബംഗ്ലാദേശ് ടീം മാനേജുമെന്റിന്റെ ചില മണ്ടന്‍ തീരുമാനങ്ങളും ബംഗ്ലാദേശ് കളിക്കാരെ ആശയറ്റവരാക്കി മാറ്റി.ഏഴു ബാറ്റ്‌സ്മാന്മാരും ഒരു പേസ് ബൗളറും മൂന്നു പാര്‍ട്ട് ടൈം സ്പിന്നര്‍മാരടക്കം നാലു സ്പിന്നര്‍മാരുമുള്‍പ്പെടുന്നതായിരുന്നു ബംഗ്ലാദേശ് ടീം.

പുല്ലുനിറഞ്ഞതെങ്കിലും ബൗണ്‍സും വേഗവുമില്ലാത്ത പിച്ചില്‍ തുടക്ക ഓവറുകളില്‍ മികച്ച പേസ് ബൗളര്‍മാരുടെ ആക്രമണമുണ്ടാകാതിരുന്നത് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇതിനിടെ ഓള്‍റൗണ്ടറായ പേസ് ബൗളര്‍ സൗമ്യ സര്‍ക്കാര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഓപ്പണര്‍ വിജയിനെ വിക്കറ്റിനുമുന്നില്‍ കുടുക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞെങ്കിലും അമ്പയര്‍ കുമാര ധര്‍മസേന അപ്പീല്‍ അനുവദിച്ചില്ല. തൊട്ടടുത്ത ഓവറില്‍ ധവാന്റെ എഡ്ജ് കൈപ്പിടിയിലൊതുക്കാന്‍ സ്ലിപ് ഫീല്‍ഡര്‍മാര്‍ക്ക് കഴിഞ്ഞതുമില്ല. ഈ രണ്ടു വിക്കറ്റുകള്‍ കിട്ടിയിരുന്നെങ്കില്‍ ഒരു റണ്ണിന് രണ്ടു വിക്കറ്റ് എന്നനിലയില്‍ ഇന്ത്യ പരുങ്ങിയേനെ .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close