സുഷമ സ്വരാജ് കൊളംബോയില്‍

ഇന്ത്യന്‍ ഓഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൊളംബോയിലേയ്ക്ക് യാത്രതിരിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എന്നിവരുമായി സുഷമ കൂടിക്കാഴ്ച നടത്തും. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി തിലക് മാരാപോണ പറഞ്ഞു. മയക്ക്മരുന്ന് കള്ളക്കടത്ത് സംബന്ധിച്ച പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്‌തേക്കുമെന്നറിയുന്നു.

 

Show More

Related Articles

Close
Close