വിദേശ നിക്ഷേപത്തിൽ ഇന്ത്യ ഒന്നാമത്

eowgnuaxtq_psjo30l8cl_8hv25zuq23_bമേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ യാത്രകൾ പാഴായില്ല വിദേശ നിക്ഷേപത്തിൽ ഇന്ത്യ ഒന്നാമത്.ഫിനാൻഷ്യൽ ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ചൈനയേയും യു എസിനേയും പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തിയെന്ന വിവരമുള്ളത്.2015 ജനുവരി മുതൽ ജൂൺ വരെ 31 ബില്യൺ യു എസ് ഡോളർ നിക്ഷേപം നേടാൻ ഭാരതത്തിന് കഴിഞ്ഞു . 28 ബില്യൺ ഡോളറോടെ ചൈനയാണ് രണ്ടാം സ്ഥാനത്ത് . അമേരിക്കയ്ക്ക് 27 ബില്യൺ ഡോളർ വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ടിലുള്ളത് .കഴിഞ്ഞ വർഷത്തേക്കാൾ വിദേശ മൂലധന നിക്ഷേപത്തിൽ വിപ്ലവകരമായ പുരോഗതിയാണ് ഭാരതം നേടിയതെന്ന് ഫിനാൻഷ്യൽ ടൈംസ് വിലയിരുത്തുന്നു . 2014 ൽ ചൈന , യു എസ് , ബ്രിട്ടൻ , മെക്സിക്കോ എന്നീ രാജ്യങ്ങളുടെ പിന്നിലായി അഞ്ചാം സ്ഥാനത്തായിരുന്നു ഭാരതം .
മാത്രമല്ല കഴിഞ്ഞ വർഷം ആകെ 24 ബില്യൺ ഡോളർ നേടിയിടത്ത് ഈ വർഷം പകുതിയായപ്പോഴേക്കും 31 ബില്യൺ ഡോളർ വിദേശ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. അതേ സമയം കഴിഞ്ഞ വർഷം മൊത്തം 75 ബില്യൺ ഡോളർ നേടിയ ചൈന വിദേശ നിക്ഷേപ വളർച്ചയിൽ പിന്നിലേക്ക് പോകുന്നതിനും 2015 വർഷത്തിലെ ആദ്യ പകുതി സാക്ഷ്യം വഹിച്ചു.ഈ രീതി തുടരുകയാണെങ്കിൽ 2015 വർഷം വിദേശ മൂലധന നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് ഇന്ത്യയിരിക്കുമെന്നാണ് ഫിനാൻഷ്യൽ ടൈംസ് വിലയിരുത്തുന്നത്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close