അമേരിക്ക ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് യുഎസ്; ചൈനയ്ക്ക് വിമര്‍ശനം

ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണ് അമേരിക്കയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. അന്താരാഷ്ട്ര മര്യാദകള്‍ക്കും നിയമങ്ങള്‍ക്കും ചൈന വെല്ലുവിളിയുയര്‍ത്തുന്നു. ഇന്ത്യ-ചൈന വിഷയത്തില്‍ പശ്ചാത്തലത്തില്‍ അമേരിക്കയുടെ നിലപാട് വ്യക്തമാക്കുന്നതാണ് റെക്‌സ് ടില്ലേഴ്‌സണിന്റെ പ്രസ്താവന. മറ്റു രാജ്യങ്ങളുടെ പരമാധാകാരം സംരക്ഷിച്ചുകൊണ്ട് ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുമ്പോള്‍ അന്താരാഷ്ട്ര അന്താരാഷ്ട്ര മര്യാദകള്‍ക്കും നിയമങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തുന്നതാണ് ചൈനയുടെ നീക്കങ്ങളും പെരുമാറ്റവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അനിശ്ചിതത്വത്തിന്റെയും ആകുലതയുടേതുമായ പുതിയ ലോക സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഒരു വിശ്വസ്ത പങ്കാളിയുടെ ആവശ്യമുണ്ട്. ആഗോള രംഗത്തെ സ്ഥിരതയും സമാധാനവും  സംബന്ധിച്ച് ഇന്ത്യയുടെ വീക്ഷണങ്ങള്‍ അമേരിക്കയും പങ്കുവയ്ക്കുന്നു. അതുകൊണ്ടുതന്നെ അമേരിക്ക ഇന്ത്യയുടെ വിശ്വസ്തപങ്കാളിയായിരിക്കുമെന്നും റക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.

Show More

Related Articles

Close
Close