സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്ന് പാകിസ്ഥാൻ

ഭാരതവുമായുളള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ വീണ്ടും സന്നദ്ധത അറിയിച്ച് പാക്കിസ്ഥാൻ. പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയയാണ് ഇക്കാര്യം അറിയിച്ചത്.

ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ നിന്നും പാക്കിസ്ഥാൻ പിന്മാറുന്നുവെന്ന
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷ്ണർ അബ്ദുൾ ബാസിദിന്‍റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. പഠാൻകോട് ഭീകരാക്രമണത്തിന്‍റെ തുടരന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയെ പാക്കിസ്ഥാനിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകില്ലെന്നും ബാസിത് വ്യക്തമാക്കിയിരുന്നു.

 

Show More

Related Articles

Close
Close