ന്യൂക്ലിയർ സബ്മറൈൻ ക്ലബിൽ ഇന്ത്യയും,അരിഹന്ത് കമ്മിഷൻ ചെയ്തത് അതീവ രഹസ്യമായി ആഗസ്റ്റില്‍

ഇന്ത്യയിൽ നിർമിച്ച ആദ്യ ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്ത് കമ്മിഷൻ ചെയ്തു. ഇതോടെ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ മാത്രമുള്ള ന്യൂക്ലിയർ സബ്മറൈൻ ക്ലബിൽ ഇന്ത്യയും അംഗമായി.

 

അരിഹന്ത് കമ്മിഷൻ ചെയ്ത വിവരം ഇന്നലെയാണ് ഒരു ദേശീയ വാർത്താ ചാനൽ പുറത്തു വിട്ടത്. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ 2014 ഡിസംബർ 15നാണു അരിഹന്ത് കടലിലിറക്കിയത്.

പരീക്ഷണ സഞ്ചാരത്തിലായിരുന്ന അരിഹന്ത് പിന്നീടു പരീക്ഷണ സഞ്ചാരത്തിലായിരുന്നു. രണ്ടു വർഷത്തോളമായിട്ടും അരിഹന്ത് കമ്മിഷൻ ചെയ്യാതെ മുന്‍പോട്ടു നീങ്ങുന്നത്‌ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു.അരിഹന്ത് എത്തുന്നതോടെ ത്രിതല ആണവശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

ദീർഘദുര ബലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള(ന്യൂക്ലിയർ പവേർഡ് സബ്മറൈൻസ് വിത്ത് ലോങ് റേഞ്ച് ന്യൂക്ലിയർ ബലിസ്റ്റിക് മിസൈൽസ്-എസ്എസ്ബിഎൻ) ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനിയാണ് അരിഹന്ത്.ആണവ റിയാക്‌ടറിൽ നിന്നുള്ള ഊർജമാണ് അരിഹന്തിന്റെ ഇന്ധനം.

22-28 കിലോമീറ്റർ വേഗമുള്ള അരിഹന്തിന്റെ ഭാരം 6000 ടണ്ണാണ്. 95 നാവികരെ വഹിക്കാൻ ശേഷിയുണ്ട്. 750 കിലോമീറ്റർ റേഞ്ചുള്ള കെ-15 ബലിസ്റ്റിക് മിസൈൽ മുതൽ 3500 കിലോമീറ്റർ വരെ പോകുന്ന കെ-4 വരെയുള്ള മിസൈലുകൾ അരിഹന്തിലുണ്ട്.

Show More

Related Articles

Close
Close