16 വര്‍ഷം നീണ്ട സമരത്തിന് അന്ത്യം കുറിക്കാന്‍ ഈറോം ഷര്‍മ്മിള

മണിപ്പൂര്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം നീക്കണമെന്ന ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തിക ഈറോം ഷര്‍മ്മിള കഴിഞ്ഞ 16 വര്‍ഷങ്ങളായി നടത്തി വന്ന നിരാഹാര സമരം അവാസിനിപ്പിക്കുന്നു.
സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംമ്പറിലാണ് ഷര്‍മ്മിള നിരാഹാരം ആരംഭിച്ചത്. ആത്മഹത്യ ശ്രമംകുറ്റം ചുമത്തി പൊലീസ് അവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കിയിരുന്നു.ട്യൂബിലൂടെ നല്‍കുന്ന ഭക്ഷണത്തിന്റെ ബലത്തിലാണ് ഷര്‍മ്മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. അടുത്തമാസം 9ന് നിരാഹാരം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ സമരം അവസാനിപ്പിക്കുന്നതിനു പിന്നിലെ ഉദ്ദേശം ഇതുവരെ ഈറോം ഷര്‍മ്മിള വെളിപ്പെടുത്തിയിട്ടില്ല. 2017ല്‍ നടക്കുന്ന മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷര്‍മ്മിള മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

2000 നവംമ്പര്‍ 2ല്‍ ഇംഫാല്‍ വിമാനത്താവളത്തില്‍ ആസാം റൈഫിള്‍സുമായി നടന്ന ഏറ്റുമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ നിലവിലുള്ള അഫ്‌സ്പ നിയമം 5നാണ് മണിപ്പൂരില്‍ പ്രാബല്യത്തില്‍ വരുന്നത്. അവകാശങ്ങള്‍ക്കെതിരെയുള്ള നിയമമായിട്ടാണ് ഈറോം ഷര്‍മ്മിളയടക്കമുള്ളവര്‍ ആരോപിക്കുന്നത്. ഷര്‍മ്മിളയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് നിയമം ഭാഗികമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ ഷര്‍മ്മിളയും സംഘടനകളും തയ്യാറായിരുന്നില്ല

Show More

Related Articles

Close
Close