പുരട്ചി തലൈവിയുടെ ജീവിതം പറഞ്ഞ് അയണ്‍ ലേഡി!

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. പുരട്ച്ചി തലൈവിയായി സ്‌ക്രീനിലെത്തുന്നത് നിത്യ മേനോനാണ്. പ്രിയദര്‍ശിനിയാണ് ദ അയണ്‍ ലേഡി എന്ന ഈ ചിത്രത്തിന്റെ സംവിധായിക.

ജയലളിത അഭിനയിച്ച ആദ്യ ചിത്രം ‘വെണ്‍നിറ ആടൈ’ മുതല്‍ അപ്പോളേ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള പുരട്ച്ചി തലൈവിയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയലളിതയുടെ നിരവധി ചിത്രങ്ങളില്‍ അവതരിപ്പിച്ച കോടമ്പാക്കം സെറ്റിട്ട് ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് പ്രിയദര്‍ശിനി പറയുന്നു.

ജയലളിതയുടെ 68 വര്‍ഷങ്ങള്‍ സിനിമയാക്കുമ്പോള്‍ പല സ്ഥലങ്ങളും സെറ്റിടേണ്ടി വരും. ബ്ലാക്ക് ആന്റ് വൈറ്റായി തുടങ്ങുന്ന ചിത്രം പിന്നീട് കളറിലേക്ക് മാറുന്ന രീതിയിലാണ് ചിത്രീകരണം ഉദ്ദേശിക്കുന്നത്.

ജലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അതേസമയം, എഎല്‍ വിജയിന്റെ സംവിധാനത്തില്‍ ജയലളിതയുടെ ജീവിതം മുന്‍നിര്‍ത്തിയുള്ള മറ്റൊരു ബയോപിക് ഒരുങ്ങുന്നുണ്ട്

Show More

Related Articles

Close
Close