മഹാരാഷ്ട്രക്കാരായ ദമ്പതികള്‍ ഐഎസിലുണ്ടെന്ന് സുബ്ഹാനി

മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടെന്ന് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റിലായ സുബ്ഹാനി ഹാജ മൊയ്തീന്റെ വെളിപ്പെടുത്തല്‍.

ഇറാഖിലെ മൊസൂളിലാണ് ദമ്പതികള്‍ ഇപ്പോള്‍ ഉള്ളതെന്നും മൊയ്തീന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചു. ഇറാഖില്‍ കഴിഞ്ഞിരുന്ന കാലത്ത് ഇന്ത്യക്കാരിയായ സ്ത്രീയേയും അവരുടെ ഭര്‍ത്താവിനേയും കണ്ടിട്ടുണ്ടെന്ന് മൊയ്തീന്‍ അറിയിച്ചു. ഇറാഖില്‍ കണ്ടുമുട്ടിയ ഏക ഇന്ത്യക്കാര്‍ അവര്‍ മാത്രമായിരുന്നത്രെ.

അതേസമയം ദമ്പതികള്‍ ഐഎസിനു വേണ്ടി മൊസൂളില്‍ യുദ്ധം ചെയ്യുന്നുണ്ടോയെന്ന കാര്യം അറിയാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്ന് മറ്റൊരു രാജ്യം വഴിയാകാം ദമ്പതികള്‍ ഇറാഖില്‍ എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

2015 ഏപ്രില്‍ എട്ടു മുതല്‍ അഞ്ചുമാസത്തോളം മൊയ്തീന്‍ പരിശീലനത്തിനായി മൊസൂളില്‍ ആയിരുന്നു. പിന്നീട് തിരിച്ചെത്തിയ ഇയാളെ തമിഴ്‌നാട്ടില്‍ വെച്ച് കേന്ദ്ര ഏജന്‍സിയുടെ സഹായത്തോടെ എന്‍ഐഎ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Show More

Related Articles

Close
Close