ഇഷ അംബാനിയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം : ഇറ്റലിയിലെ അത്യാഢംബര നഗരത്തില്‍ മൂന്ന് ദിവസത്തെ ചടങ്ങ്!

ഇഷ അംബാനിയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 24ന് ഇറ്റലിയില്‍ നടക്കും. ഇറ്റലിയിലെ അത്യാഢംബര നഗരമായ ലേക്ക് കോമോയില്‍ വെച്ച് മൂന്ന് ദിവസത്തെ ചടങ്ങായാണ് നിശ്ചയം നടത്തുന്നത്. ഇന്ന് ആരംഭിക്കുന്ന ചടങ്ങ് 23 വരെ നീണ്ടുനില്‍ക്കും. ലോകത്തിലെ വമ്പന്‍ സെലിബ്രിറ്റികളെല്ലാം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ആദ്യത്തിലാണ് ഇഷ അംബാനിയെ ആനന്ദ് പ്രപ്പോസ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ ചടങ്ങ് ഇക്കഴിഞ്ഞ മെയില്‍ നടന്നിരുന്നു. അതേസമയം, ഇഷയുടെ ഇരട്ട സഹോദരനായ ആകാഷ് അംബാനിയും ശ്ലോക മെഹ്തയും തമ്മ്‌ലുള്ള നിശ്ചയം ജൂണില്‍ കഴിഞ്ഞിട്ടുണ്ട്. മുംബൈയില്‍ അംബാനിയുടെ വീടായ ആന്റിലയില്‍ വെച്ചായിരുന്നു നിശ്ചയം.

മകളുടെ നിശ്ചയം അത്യാഡംബരപൂര്‍ണമായിരിക്കണമെന്ന് മുകേഷ് അംബാനിക്കും നിത അംബാനിക്കും നിര്‍ബന്ധമായതിനാലാണ് ചടങ്ങ് ഇറ്റലിയിലേക്ക് മാറ്റിയത്. 21ന് വെല്‍ക്കം ലഞ്ച് മുതല്‍ തുടങ്ങി 23ന് ഡിന്നര്‍ ഡാന്‍സോട് കൂടിയാണ് പരിപാടി അവസാനിപ്പിക്കുക.

Show More

Related Articles

Close
Close