ഐഎസിൽ ചേരാന്‍ നാല് യുവാക്കള്‍ സിറിയയില്‍- ഒടുവില്‍ പിടിയില്‍

754ന്യൂഡൽഹി-ഐസിസില്‍ ചേരാന്‍ സിറിയവരെ എത്തിയ നാല് ഇന്ത്യന്‍ യുവാക്കളാണ് പിടിയിലായിട്ടുള്ളത്. ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന സിറിയന്‍ ഉപ പ്രധാനമന്ത്രി വാലിദ് അല്‍ മൗലം ആണ് ഇക്കാര്യം അറിയിച്ചത്. ഇവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാനും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജോർദാനിൽ നിന്നാണ് ഇവർ സിറിയയിലേക്കു വന്നതെന്നും വാലിദ് പറഞ്ഞു. എന്നാൽ പിടിയിലായവരെ കുറിച്ചു കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. പിടിയിലായ യുവാക്കളുടെ പേര്, എപ്പോഴാണ് കസ്റ്റഡിയിൽ എടുത്തതു തുടങ്ങിയ കാര്ര്യങ്ങളാണ് അദ്ദേഹം വിശദീകരിക്കാതിരുന്നത്.
ഇറാഖിലെ മൊസ്യൂളില്‍ 39 ഇന്ത്യക്കാര്‍ ഇപ്പോഴും ഐസിസിന്റെ തടവിലുണ്ട്. 2014 ല്‍ ആയിരുന്നു ഇവരെ ഭീകരര്‍ പിടികൂടിയത്. ഇവരെ മോചിപ്പിയ്ക്കാന്‍ തങ്ങള്‍ക്ക് സാധിയ്ക്കില്ലെന്നാണ് സിറിയന്‍ ഉപ പ്രധാനമന്ത്രി പ്രതികരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close