ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് അഭിമാന നിമിഷം:പൂജ ഖട്ട്കര്‍ക്ക് വെങ്കലം

ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പില്‍ വനിതാവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ 228.8 പോയിന്റുകള്‍ സ്വന്തമാക്കിയാണ് പൂജ രാജ്യത്തിന് അഭിമാനമായി മാറിയത്. പൂജയെ കൂടതെ രാജ്യത്തിനായി മത്സരിച്ച വിനിത ഭരദ്വാജ്, മേഖ സജനാര്‍ എന്നിവര്‍ നല്ല തുടക്കം കാഴ്ച വച്ചു. എന്നാല്‍ വിനിതയ്ക്കും മേഖയ്ക്കും ഫൈനലില്‍ യോഗ്യത ലഭിച്ചില്ല. വിനിതയും മേഖയും യഥാക്രമം 16, 20 പോസിഷനുകളിലാണ് ഫിനിഷ് ചെയ്തത്. ചൈനയുടെ മെങ്ക്യാവോ ഷിയ്ക്കാണ് സ്വര്‍ണം മെഡല്‍. 252.1 പോയിന്റ് നേടിയാണ് മെങ്ക്യാവോ ഒന്നാമതെത്തിയത്. ചൈനയുടെ തന്നെ ഡോങ്ക് ലിജിക്കാണ് വെള്ളി. പൂജയുടെ ആദ്യ ലോകകപ്പ് മെഡലാണിത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പൂജ ഏഷ്യന്‍ ചാമ്പ്യനായിട്ടുണ്ട്.

Show More

Related Articles

Close
Close