കടൽക്കൊലക്കേസിൽ അന്താരാഷ്ട്ര കോടതി വിധി ഇന്ന്

കടൽക്കൊലക്കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്. നാവികരെ ജന്മനാട്ടിൽ തങ്ങാനനുവദിക്കണമെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഇന്ത്യയ്ക്ക് അധികാരമില്ലെന്നും ഇറ്റലി കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ ട്രൈബ്യൂണലിന് കേസ് പരിഗണിക്കാൻ അധികാരമില്ലെന്നാണ് ഇന്ത്യയുടെ വാദം. രാജ്യാന്തര ട്രൈബ്യൂണൽ അധ്യക്ഷൻ വ്ളാഡിമർ ഗൊലിറ്റ്സിൻ ആണ് വിധി പറയുന്നത്.