ഇരു രാജ്യങ്ങളിലെയും നിയമ നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ അന്താരാഷ്‌ട്ര ട്രൈബ്യൂണല്‍ ഉത്തരവ്‌

കടല്‍ക്കൊല കേസില്‍ വിചാരണ നിര്‍ത്തിവയ്‌ക്കാന്‍ അന്താരാഷ്‌ട്ര ട്രൈബ്യൂണലിന്റെ ഉത്തരവ്‌. നാവികരെ വിചാരണ ചെയ്യരുത്‌. ഇന്ത്യയ്‌ക്കും ഇറ്റലിക്കും വിധി ബാധകമാണെന്നും കോടതി വ്യക്‌തമാക്കി. ഇരു രാജ്യങ്ങളും അടുത്ത മാസം 24നകം പുതിയ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. അതുവരെ വിചാരണ നടപടികളുമായി മുന്നോട്ടു പോകരുതെന്നാണ്‌ ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. ഇറ്റലി രണ്ട്‌ അപ്പീലുകള്‍ നല്‍കിയത്‌ ശരിയായില്ല, അത്‌ സ്വീകാര്യവുമല്ലെന്നും കോടതി വ്യക്‌തമാക്കി.
italy_marines_snub_ap
ഇരു രാജ്യങ്ങളില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടിന്‌ ശേഷം രാജ്യന്തര കോടതി കേസില്‍ വിധി പറയും. ഇറ്റലിയുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചില്ലെങ്കിലും ഇന്ത്യയിലെ നിയമനടപടികള്‍ സംബന്ധിച്ച ഇറ്റലിയുടെ ആക്ഷേപങ്ങള്‍ കോടതി തള്ളി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close