ചെക്ക് റിപ്പബ്‌ളിക്കിലെ അംബാസിഡറാക്കണമെന്ന് ട്രംപിന്റെ ആദ്യഭാര്യ

ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യഭാര്യയായ ഇവാന ട്രംപ് തന്നെ ചെക്ക് റിപ്പബ്‌ളിക്കിലെ അമേരിക്കന്‍ അംബാസിഡറായി നിയമിക്കണമന്ന ആവശ്യം ഉന്നയിച്ചത്.

”1949-ല്‍ ചെക്ക്‌റിപ്പബ്‌ളിക്കിലാണ് ഞാന്‍ ജനിച്ചത്. എനിക്ക് ചെക്ക് സംസാരിക്കാനറിയും എന്നെ ആ രാജ്യത്തുള്ളവര്‍ക്കുമറിയാം. ഞാന്‍ മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, അത് 24 ഭാഷകളിലായി 45 രാജ്യങ്ങളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇവാന എന്ന പേരില്‍ തന്നെ എന്നെ ആളുകള്‍ ആളുകള്‍ അറിയും. ട്രംപ് എന്ന വാലിന്റെ ആവശ്യം എനിക്കില്ല…. ഇവാന പറയുന്നു.

Show More

Related Articles

Close
Close