ഡി.ജി.പി ജേക്കബ് തോമസിനെതിരായ പരാതി: പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

Jacob-Thomas-IPS
ഡി.ജി.പി ജേക്കബ് തോമസിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം വേണേെന്ന് ലോകായുക്ത കോടതി ഉത്തരവ്. ജേക്കബ് തോമസും ഭാര്യയും കര്‍ണാടകയില്‍ ഭൂമി കയ്യേറി എന്ന പരാതി ഫയലില്‍ സ്വീകരിച്ചാണ് ലോകായുക്ത കോടതിയുടെ നിര്‍ദേശം. പരാതിയില്‍ വിജിലന്‍സ് രഹസ്യപരിശോധന നടത്തിയെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു.

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ബെര്‍ബി ഫെര്‍ണാണ്ടസ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്.നിലവില്‍ പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ എംഡിയാണ് ജേക്കബ് തോമസ്. ജേക്കബ് തോമസിനെതിരെ ഭൂമി കൈയ്യേറിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ കൈവശമുള്ള രഹസ്യ റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അതുമായി വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് കോടതിയില്‍ ഹാജരാവണമെന്നും ലോകായുക്ത ഉത്തരവിട്ടിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close