ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തള്ളി.കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചിരുന്നു. ഈ കാലയളവില്‍ കൊല്ലം ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ അധ്യാപകനായി ജോലി ചെയ്‌തെന്നും ശമ്പളം കൈപ്പറ്റിയെന്നതുമാണ് ആരോപണം. ഇതു ഗുരുതരമായ തെറ്റാണെന്ന് വ്യക്തമാക്കി സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതിയോടെയാണ് അവധിയെടുത്തിരുന്നതെന്നും ആ കാലയളവില്‍ ശമ്പളവും വാങ്ങിയിട്ടില്ലെന്നും ഇടത് സര്‍ക്കാരും സത്യവാങ് മൂലത്തില്‍ ബോധിപ്പിച്ചു. സ്വകാര്യ സ്ഥാനപത്തില്‍ നിന്ന് കൈപ്പറ്റിയ ശമ്പളം ജേക്കബ് തോമസ് തിരിച്ചടച്ചു. ഈ വിഷയം സര്‍ക്കാര്‍ പരിശോധിച്ച് തീര്‍പ്പാക്കിയതാണ്. ഇനി അന്വേഷിക്കുന്നതില്‍ യുക്തിയില്ല.

സര്‍ക്കാര്‍ പദവിയിലിരിക്കെ ലീവ് എടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജി. നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയ കേസില്‍ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചും തള്ളിയത്. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാട് ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഡിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂരിലെ മണല്‍ മാഫിയക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന സത്യന്‍ നരവൂരായിരുന്നു ജേക്കബ് തോമസിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.

Show More

Related Articles

Close
Close