നടൻ ജഗദീഷിനെതിരെ പോസ്റ്റർ

Jagadish_Thriller_Express_Asianet_Tour_Atlanata_2012

കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയിലുള്ള നടൻ ജഗദീഷിനെതിരെ പത്തനാപുരത്ത് പോസ്റ്ററുകൾ. യൂത്ത് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മണ്ഡലത്തിൽ ജഗദീഷ് കോൺഗ്രസ് സ്ഥാനാർഥിയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കൊല്ലത്തെ കോൺഗ്രസ് നേതാക്കൾ എങ്ങോട്ട് പോകണം എന്ന് ചോദിക്കുന്ന പോസ്റ്ററുകൾ കെട്ടിയിറക്കിയ സ്ഥാനാർഥികളെ മണ്ഡലത്തിന് വേണ്ട എന്നും പറയുന്നു.  എ.സി.റൂമിൽ ഇരിക്കുന്ന സംസ്ഥാന നേതാക്കൾ ഇതിന് ഉത്തരം തരണം. വരുത്തൻമാരേ ഉള്ളോ പത്തനാപുരത്ത് കോൺഗ്രസിന്‍റെ സ്ഥാനാർഥി എന്നാണ് യൂത്ത് കോൺഗ്രസിന്‍റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ചോദിക്കുന്നത്. കെ.പി.സി.സി ഇക്കാര്യത്തിൽ ഇടപെടണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

പത്തനാപുരം മണ്ഡലത്തിലേക്ക് നിർദേശിച്ച സ്ഥാനാർഥികളിൽ ജഗദീഷിന്‍റെ പേരുമുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാറിന് എതിരെ മൽസരിക്കുന്നതിന് ജഗദീഷിനും സമ്മതമാണ് എന്നാണ് സൂചന. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായതിന് ശേഷം പരസ്യ പ്രതികരണം നടത്താം എന്ന നിലപാടിലാണ് ജഗദീഷ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close