ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു

jagmohan-dalmiya.jpg.image.576.432 ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1979 മുതല്‍ ബി.സി.സി.ഐയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. 2001 മുതല്‍ 2004 വരെ ബി.സി.സി.ഐ അധ്യക്ഷനായിരുന്നു. എൻ. ശ്രീനിവാസന്‍ സ്ഥാനമൊഴിഞ്ഞതോടെ ഈ വര്‍ഷം വീണ്ടും ബിസിസിഐ അധ്യക്ഷനായി. സെക്രട്ടറി, ട്രഷറര്‍ എന്നീ ചുമതലകളും മുന്‍പ് ബി.സി.സി.ഐയില്‍ വഹിച്ചിട്ടുണ്ട്. 1997 മുതല്‍ 2000 വരെ ഐ.സി.സി. പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭരണതന്ത്രജ്ഞതയുടെ കാര്യത്തില്‍ ഏറെ പ്രശസ്തനായിരുന്നു വ്യവസായി കൂടിയായ ഡാല്‍മിയ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close