ജയ് ഹിന്ദ്‌ ചാനലിനു വിലക്ക്.

qqqqqqqqqqqqqqqqqqqq

 

ജയ് ഹിന്ദ്‌  ചാനലിനെ ഒരു ദിവസം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റിംഗ് വകുപ്പ് വിലക്കി.

2 7- 8- 20 12 ല്‍  A സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ പ്രദര്‍ശിപ്പിച്ചതിനാണ് വിലക്ക്. അന്നേ ദിവസം 10:03:12 നു  ” ഹായ് ഹരിതേ  ” എന്നാ സിനിമയാണ് പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശിപ്പിച്ച സിനിമ  A സര്‍ട്ടിഫിക്കറ്റ് നല്‍കിയതായിരുന്നു. ഇതു ചൂണ്ടിക്കാട്ടി 28-5- 20 13 നു മന്ത്രാലയംഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. 15 ദിവസത്തിനകം മറുപടി നല്കേണ്ടതായിട്ടു കൂടി ചാനല്‍ മറുപടി യഥാസമയം നല്‍കിയില്ല.

19 -06 -2013 നാണ് ചാനല്‍ മറുപടി നല്‍കിയത്.

“മേല്‍ പറഞ്ഞ സമയത്ത് നേരത്തെ നിശ്ചയിച്ചിരുന്ന സിനിമ യുടെ പ്രിന്‍റ് ,മോശമാണെന്ന് കണ്ടതിനാല്‍ , മറ്റൊരു സിനിമ അടിയന്തിരമായി അപ് ലിങ്ക് ചെയ്യേണ്ടി വന്നു. അങ്ങനെയാണ് ” ഹായ് ഹരിതേ ” എന്നാ സിനിമ സംപ്രേക്ഷണം ചെയ്തത് .എന്നാല്‍ ടെക്നിക്കല്‍ സ്റ്റാഫിനു പറ്റിയ തെറ്റുകൊണ്ടു സിനിമയുടെ കേയ്സ് മാറിയതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം എന്നും ആയിരുന്നു വിശദീകരണം.”

എന്നാല്‍ ചാനല്‍ നേരിട്ട് ഹാജരായി മറുപടി നല്കാന്‍ തയ്യാറായതും ഇല്ല. 5-8-13 ല്‍ നേരിട്ട് ഹാജരായി മറുപടി നല്‍കാന്‍ മന്ത്രാലയം ഒരു അവസരം കൂടി നല്‍കിയിരുന്നു.  എന്നിട്ടും ഹാജരവാഞ്ഞതിനാല്‍ ചാനലിനു ഒരു ദിവസം ” off the air penalty ” വിധിക്കുക ആയിരുന്നു.

ഇന്നു രാവിലെ ( 16- 4 – 2015 ) 00 : 01  hrs   മുതല്‍    ( 17-04-15 ) 00:01 hrs വരെയാണ് off the air ആയി  വിലക്കിയത്.

എന്നാല്‍ ചാനല്‍ അധികൃതര്‍ ഈ വാര്‍ത്ത നിഷേധിച്ചു.നോയിഡയില്‍ നിന്നുമുള്ള അപ്പ്‌ ലിങ്കിനു സംഭവിച്ച സാങ്കേതിക തകരാര്‍ മൂലമാണ് ഇന്നു സംപ്രേക്ഷണം മുടങ്ങിയത് എന്നാണ് പ്രതികരണം.
01020304

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close