ബിഷപ്പ് ഹാജരായി; ചോദ്യം ചെയ്യല്‍ തുടങ്ങി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലഡര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. നിലവില്‍ തൃപ്പൂണിത്തുറ പൊലീസ് ഹൈടെക് സെല്ലിലാണ് അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുകയാണ്. കോട്ടയം എസ്.പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി എന്നിവരുടെ തേൃത്വത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്..

ഇന്നലെ രാത്രിയോണ് ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്. വൈക്കം ഡിവൈ.എസ്.പി. ഓഫീസിലോ ഏറ്റുമാനൂരിലെ ആധുനിക ചോദ്യംചെയ്യല്‍ കേന്ദ്രത്തിലോ ആയിരിക്കും ചോദ്യം ചെയ്യലെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ ബിഷപ്പ് തൃശൂരിലെ ബന്ധുവീട്ടിലെത്തിയിരുന്നു. അവിടെ നിന്നാണ് ബിഷപ്പ് തൃപ്പൂണിത്തുറ പൊലീസ് ഹൈടെക് സെല്ലിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . ഫ്രാങ്കോ മുളയ്ക്കല്‍ മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ പൊലീസ് ജലന്ധറില്‍ വെച്ച് ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. നൂറിലേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും തയ്യറാക്കിയ ശേഷമാണ് ഇത്തവണ ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നത്

Show More

Related Articles

Close
Close