രാത്രി കാക്കനാട് ബിഷപ്പ് ഹൗസിൽ മന്ത്രിയുടെ രഹസ്യ സന്ദർശനം എന്തിന്???

കാക്കനാട് ബിഷപ്പ് ഹൗസിൽ രാത്രി കുറച്ചു മണിക്കൂറുകൾക്കു മുൻപ് ഒരു മന്ത്രി എത്തി.ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിനോടനുബന്ധിച്ചാണ് രാത്രി തന്നെ രഹസ്യമായി മന്ത്രി ഇ .പി ജയരാജൻ   എത്തിയത് .കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ
പിണറായി വിജയൻ മന്ത്രിസഭയിലെ രാഷ്ട്രീയ ഇടപെടലുകൾ കൂടുതൽ വ്യക്തമാക്കുന്നതാണ് ഇ പി ജയരാജന്റെ  രാത്രിയിലെ രഹസ്യ സന്ദർശനം. തിരുവനന്തപുരത്തു നിന്നും രാത്രി 8 മണിയോടെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ ഇ പി ജയരാജൻ   കാക്കനാട് ബിഷപ്പ് ഹൗസിലേക്ക് പോയതായാണ് സൂചന. കോട്ടയം എസ്‌ .പി ഇന്ന് വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞത് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നായിരുന്നു . എന്നാൽ രാത്രി ഇത്ര ധൃതിപിടിച് മന്ത്രി ഇ പി ജയരാജൻ ബിഷപ്പ് ഹൗസിലെത്തിയത് സഭയുടെ വിശ്വാസ്യതയ്ക്കു വേണ്ടിയാണോ…?രാത്രിയിൽ അറസ്റ്റ് ഉണ്ടാകുമെന്ന സാഹചര്യം നിലനിൽക്കെ രാത്രിയിൽ തന്നെ ഇ പി ജയരാജൻ ബിഷപ്പ് ഹൗസിലെത്തുന്നത് കൂടുതൽ അഭ്യൂഹങ്ങൾക്ക് വഴി തെളിയിക്കുന്നു.രാഷ്ട്രീയ ഇടപെടലുകൾ ശക്തമായും ഉണ്ടെന്നു വ്യക്തമാക്കുന്നതാണ് ഈ രഹസ്യ സന്ദർശനം.

Show More

Related Articles

Close
Close