ഗവര്‍ണറുടെ നയപ്രഖ്യാപനം ജനങ്ങളെ അവഹേളിക്കുന്നതും നിരാശാജനകവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.:വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായിട്ടും ഗൗരവത്തോടെ നേരിടാന്‍ നടപടി ഇല്ല.

ഗവര്‍ണറുടെ നയപ്രഖ്യാപനം ജനങ്ങളെ അവഹേളിക്കുന്നതും നിരാശാജനകവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തൊഴിലില്ലായ്മ, ദാരിദ്ര്യം, കുടിവെള്ളം, മിച്ചഭൂമി തുടങ്ങിയ ജീവല്‍ പ്രശ്‌നങ്ങള്‍ നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

ഭൂരഹിതരുടെ പാര്‍പ്പിട പ്രക്ഷോഭങ്ങളെക്കുറിച്ച് ഒരുവാക്കുപോലും മിണ്ടാത്തത് കടുത്ത ജനനിന്ദയും അധഃസ്ഥിത അവഹേളനവുമാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായിട്ടും ഗൗരവത്തോടെ നേരിടാന്‍ നടപടി ഇല്ല. കേന്ദ്രസര്‍ക്കാര്‍ 15 ലക്ഷം ടണ്‍ റേഷനരി നല്‍കിയിട്ടും റേഷന്‍കടകളില്‍ അരിയില്ല. ഭക്ഷ്യക്ഷാമം രൂക്ഷമാണെങ്കിലും നേരിടാന്‍ ഫലപ്രദമായ നടപടികളൊന്നും നയപ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചില്ല.

നോട്ടു പിന്‍വലിക്കലിനെക്കുറിച്ച് അബദ്ധജടിലമായ പരാമര്‍ശങ്ങളാണുള്ളത്. നികുതി പിരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പരാജയം മറയ്ക്കാനാണ് പറഞ്ഞു പഴകിയ ആരോപണങ്ങള്‍ക്ക് പ്രഖ്യാപനത്തില്‍ ഇടം നല്‍കിയത്. ഗ്രാമീണറോഡുവികസനം, ദേശീയ തൊഴിലുറപ്പു പദ്ധതി, തീരദേശ വികസനം തുടങ്ങിയ പദ്ധതിവിവരങ്ങള്‍ മറച്ചുപിടിക്കുന്ന നയപ്രഖ്യാപനം വെറും രാഷ്ട്രീയപ്രസംഗമായി തരംതാഴ്ന്നു.

 

Show More

Related Articles

Close
Close