ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. സുരക്ഷ വിലയിരുത്താന്‍ ഗവര്‍ണര്‍ ഉച്ചയ്ക്ക് 2.30ന് യോഗം വിളിച്ചു. പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി​യു​ള്ള ജ​മ്മു കശ്മീ​രി​ൽ നി​ല​വി​ലു​ള്ള രാ​ഷ്‌​ട്രീ​യ സ്ഥിതിഗതികൾ വി​ശ​ദീ​ക​രി​ച്ച് ഗ​വ​ർ​ണ​ർ രാ​ഷ്‌​ട്ര​പ​തി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും റി​പ്പോ​ർ​ട്ട് ന​ൽ​കിയിരുന്നു . ഇത് പരിശോധിച്ച ശേഷം  സം​സ്ഥാ​നത്ത് ഗവർണർ ഭരണം ഏർപ്പെടുത്തണമെന്നുള്ള ശുപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.

ഇന്നലെ ഉച്ചക്ക് ശേഷമാണ്​ കശ്​മീരില്‍ പി.ഡി​.പി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചത്​. കശ്​മീരില്‍ ഭീകരവാദവും അക്രമവും വര്‍ദ്ധിക്കുന്നതായും പൗര​​ന്റെ മൗലികാവകാശം അപകടത്തിലാണെന്നും ആരോപിച്ചാണ് ബി.ജെ.പി.  പി.ഡി.പിയുമായുള്ള​ സഖ്യം അവസാനിപ്പിച്ചത്​.പ​​​ത്ത് വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് ജ​​​മ്മു കാശ്മീരില്‍ ഗ​​​വ​​​ർ​​​ണ​​​ർ ഭ​​​ര​​​ണം ഏര്‍പ്പെടുത്തുന്നത്. മ​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഭ​​​ര​​​ണ​​​പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യാൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ ഭ​ര​​​ണമാണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്താറെങ്കിലും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 370-ാം വ​​​കു​​​പ്പ് കാശ്മീരിന് ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​ദ​​​വി പ്ര​​​കാ​​​ര​​​മാണ്​​​ ജമ്മു കാശ്മീരില്‍ ഗവർണർ ഭരണം ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​ന​യു​ടെ 92-ാം വ​കു​പ്പ​നു​സ​രി​ച്ചാ​ണ് ഗ​വ​ർ​ണ​ർ ഭ​ര​ണം. ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്കാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ​​​ ഭ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

 

Show More

Related Articles

Close
Close