ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു

sayeed
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (79) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി ഇവിടെ ചികിത്സയിലായിതുന്നു സയീദ്.കശ്മീര്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരത്തിനായി ഏറെ പ്രയത്‌നിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. ഇതേതുടര്‍ന്ന് കശ്മീര്‍ വിഘടനവാദികളില്‍ നിന്നും ഏറെ എതിര്‍പ്പും അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്.

1987വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുഫ്തി മുഹമ്മദ് തുടര്‍ന്ന് 1989ലെ വി.പി. സിങ് മന്ത്രിസഭയില്‍ ജനമോര്‍ച്ചയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യ മുസ്ലീം കേന്ദ്ര ആഭ്യന്തര മന്ത്രിയായി. 1999ല്‍ മകള്‍ മെഹബൂബയുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പിഡിപി രൂപീകരിച്ചു.പിന്നീട് 2002 മുതല്‍ 2005 വരെ കോണ്‍ഗ്രസ് പിന്തുണയില്‍ കശ്മീരിന്റെ മുഖ്യമന്ത്രിയായി. പിന്നീട് ഏറെനാളുകള്‍ക്ക് ശേഷം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ബിജെപി പിന്തുണയോടെ രണ്ടാംവട്ടവും മുഖ്യമന്ത്രിയായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close