‘ജനരക്ഷാ ഗീതികൾ’ പുറത്തിറങ്ങി; രചന അനിൽ പനച്ചൂരാനും വയലാർ ശരത് ചന്ദ്ര വർമ്മയും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രക്കായി തയ്യാറാക്കിയ പ്രചരണ ഗാനങ്ങളുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഒ രാജഗോപാൽ എംഎൽഎയിൽ നിന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ എസ് വിമൽ ‘ജനരക്ഷാ ഗീതികൾ’ ഏറ്റുവാങ്ങി.

ശരത് വയലാർ, അനിൽ പനച്ചൂരാൻ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ, കേസരി മുഖ്യപത്രാധിപർ ഡോ എൻ ആർ മധു എന്നിവരാണ് ജനരക്ഷാ ഗീതികൾ എന്ന് പേരിട്ടിരിക്കുന്ന സംഗീത ആൽബത്തിനായി ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ചലച്ചിത്ര സംഗീത സംവിധായകൻ ജെയ്സൻ ജെ നായരാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. മധു ബാലകൃഷ്ണൻ, അനൂപ് ശങ്കർ, അർച്ചന, വിഷ്ണു, ശ്രീജിത് എന്നിവര്‍ പാടിയിട്ടുണ്ട്. ബിജെപി മാദ്ധ്യമ വിഭാഗമാണ് ആൽബം പുറത്തിറിക്കിയത്. സുരേഷ് ഗോപി എംപിയാണ് ആമുഖം അവതരിപ്പിക്കുന്നത്.

പ്രണയം നടിച്ച് ജിഹാദ് എന്ന് തുടങ്ങുന്ന അനിൽ പനച്ചൂരാൻ രചിച്ച ഗാനം സംസ്ഥാനത്ത് ലവ് ജിഹാദിനെതിരെ രചിക്കപ്പെട്ട ആദ്യ ഗാനമാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് ശരത് വയലാറിന്‍റെ ഒരു ഗാനം. ജാഥയുടെ മാർച്ചിംഗ് ഗാനം എഴുതിയിരിക്കുന്നതും ശരത് വയലാറാണ്.

സംസ്ഥാന വക്താവ് എംഎസ് കുമാർ അദ്ധ്യക്ഷനായിരുന്നു. മാദ്ധ്യമവിഭാഗം കോർഡിനേറ്റർ ആർ സന്ദീപ്, ജെആർ പത്മകുമാർ, അഡ്വ എസ് സുരേഷ്, ഹരി എസ് കർത്താ എന്നിവർ പ്രസംഗിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും പരിപാടിയിൽ പങ്കെടുത്തു. ജെ നന്ദകുമാർ രചിച്ച ഒരു കവിത ഉൾപ്പടെ 7 ഗാനങ്ങളാണ് ആൽബത്തിലുള്ളത്.

Show More

Related Articles

Close
Close