മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് ജയലളിത.

pmoമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പുതിയ ഡാം പണിയാന്‍ കേരളത്തെ അനുവദിക്കരുതെന്നും ജയലളിത ആവശ്യമുന്നയിച്ചിട്ടുണ്ട്.

മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയലളിത ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി നടപ്പിലാക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട്.

അണക്കെട്ടിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായെന്നും ഡാം കൂടുതല്‍ ബലപ്പെട്ടുവെന്നും ജയലളിത പ്രധാനമന്ത്രിയെ അറിയിച്ചു.ബേബി ഡാമിലെ 23 മരങ്ങള്‍ മുറിക്കാനുള്ള പാരിസ്ഥിതികാനുമതിയും തമിഴ്‌നാട് തേടിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ കൂടാതെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം, മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയില്‍ നിന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍, കാവേരി തര്‍ക്കം തുടങ്ങിയ വിഷയങ്ങളും തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഉന്നയിച്ചു.

32 പേജുള്ള നിവേദനമാണ് ജയലളിത പ്രധാനമന്ത്രിക്ക് നല്‍കിയത്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് മത്സരങ്ങള്‍ക്കുള്ള നിരോധനം നീക്കണമെന്ന അപേക്ഷയും ജയലളിതയുടെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.

Show More

Related Articles

Close
Close