പി ജയരാജൻ സഞ്ചരിച്ച ഐ.സി.യു ആംബുലന്‍സ് തൃശൂര്‍ അമലാനഗറിൽ അപകടത്തില്‍ പെട്ടു

jaya

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ സഞ്ചരിച്ച ഐ.സി.യു ആംബുലന്‍സ് തൃശൂര്‍ അമലാനഗറിൽ അപകടത്തില്‍ പെട്ടു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറിയ വാഹനത്തിന്‍റെ ടയറുകള്‍ പൊട്ടി. തലനാരി‍ഴക്കാണ് വന്‍ അപകടം ഒ‍ഴിവായത്. അപകടശേഷം മറ്റൊരു അംബുലന്‍സില്‍ ജയരാജനെ തൃശൂർ അമല മെഡിക്കൽ കോളെജില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ഇന്ന് വിദഗ്ധ പരിശോധനക്ക് ശേഷമാവും തിരുവനന്തപുരത്തേക്ക് യാത്ര തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

അമലാനഗര്‍ റെയില്‍വേ മേല്‍പാലത്തിന്‍റെ നടപ്പാതയിലേക്കാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ചുകയറിയത്. കോഴിക്കോട് മെഡിക്കൽ കൊളേജിലെ കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ ശ്രീജിത്തും ജയരാജനോടൊപ്പം ഉണ്ടായിരുന്നു.

അതേസമയം, ജയരാജനെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റുന്നത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. ട്രെയിൻ മാർഗം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. ആംബുലൻസിന് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും അവർ ആരോപിച്ചു. എന്നാൽ അപകടത്തിൽപെട്ട ആംബുലൻസ് മാറ്റിയിട്ടുണ്ടെന്നും പോകുന്നതിനിടെ ആവശ്യമെങ്കിൽ  ആശുപത്രിയിൽ കാണിക്കാമെന്നുമുളള പൊലീസിന്‍റെ ഉറപ്പിൽ ജയരാജനെ റോഡ് മാർഗം തന്നെ കൊണ്ടുപോകാൻ ധാരണയായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close