പി.ജയരാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു

JAYARAJANകതിരൂർ മനോജ് വധക്കേസിൽ പ്രതി ചേർക്കപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. അതിനിടെ ജയരാജന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മനോജിന്റെ സഹോദരൻ ഹൈക്കോടതിയിൽ ഹർജി നൽകി. മനോജ് വധക്കേസിൽ രാഷ്ട്രീയ പ്രേരിതമായാണ് തന്നെ പ്രതി ചേർത്തതെന്ന് കാണിച്ച് കഴിഞ്ഞയാഴ്ചയാണ് ജയരാജൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ തനിക്കെതിരെ യു.എ.പി.എ ചുമത്തിയത് നിയമവിരുദ്ധമാണെന്നും തെളിവുകളുടെ അഭാവത്തിൽ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ തലേശ്ശരി സെക്ഷൻസ് കോടതി കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മേൽക്കോടതിയിൽഎത്തിയത്.

അതേസമയം. ജാമ്യാപേക്ഷ തള്ളിയാൽ ജയരാജനെ ഉടൻ തന്നെ സി,ബി.ഐ അറസ്റ്റു ചെയ്യും. ഹൈക്കോടതിയുടെ വിധി വന്നശേഷം അറസ്റ്റിലേക്ക് കടക്കാനാണ് സി.ബി.ഐ നടത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഏറെ ദിവസമായി പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ് പി.ജയരാജൻ. ആരോഗ്യ വിവരങ്ങളടങ്ങിയ റിപ്പോർട്ടും സി.ബി.ഐ കോടതിയിൽ ഹാജരാക്കി.

2014 സെപ്റ്റംബർ ഒന്നിനാണ് കണ്ണൂർ ജില്ലയിലെ കതിരൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close